Monday, May 18, 2009

അസ്ഥാനത്തൊരു പരു

അസ്ഥാനത്ത് ഒരു പരു

ഒരു നെല്ലിക്കയോളം വലുപ്പത്തില്‍

വേഗത്തില്‍ നടക്കാന്‍ വയ്യ.

ഇരിക്കുമ്പോള്‍ ഉള്ളിലേക്കും

കിടക്കുമ്പോല്‍ കിനാവിലേക്കും

കുത്തിത്തുളക്കുന്നു.

പിന്നിലേക്കു കൈവളച്ച് പൊട്ടിക്കാന്‍ നോക്കി

പഴുപ്പ്,ചലം,രക്തസ്രാവം.

ഭവിഷ്യത്തുകള്‍ പിന്തിരിപ്പിച്ചു.

അസ്ഥാനത്തായതിനാല്‍ ആരോടും പറക വയ്യ.

ഒരു കണ്ണാടി ചുമരില്‍ ചരിച്ചു വച്ചു.

മറ്റൊന്ന് മുന്നില്‍ വശത്തിലും.

കണ്ടത്

വ്രുത്തികേടിന്റെ പ്രതിബിംബം.

ഈ പരു പോകില്ല.

ഒരിക്കല്‍ മാത്രം ഞാനും ഇതും ഒരുമിച്ചു പോകും

അതുവരേക്കും ഞാനിതിനൊരു പേരിട്ടു.

“അച്യുതാനന്ദന്‍”.

4 comments:

വാഴക്കോടന്‍ ‍// vazhakodan said...

അത്രയ്ക്ക് വേണോ? :)

ഉറുമ്പ്‌ /ANT said...

ഒട്ടും ശരിയായില്ല. ഒരുപക്ഷേ, മദനി എന്നു പേരിടുന്നതാവും ഉചിതം

ഹന്‍ല്ലലത്ത് Hanllalath said...

എന്തിന്....?
എന്ത് കൊണ്ട്..?
ഒരു പ്രസ്ഥാനത്തെ ജീവന് തുല്യ സ്നേഹിക്കുന്നു എന്നത് കൊണ്ട് മാത്രം അതിലെ നെറി കേടുകള്‍ കണ്ടിട്ടും ഇറങ്ങിപ്പോരുന്നില്ല എന്നതിന്റെ പേരിലോ..?

അപരന്‍ said...

കൊള്ളാം, പ്രൊഫൈലില്‍ ചെഗുവേരയും
ആസ്ഥാനത്ത് അച്ചുതാനന്ദനും ...
മാര്‍ക്സിസം ഒരു വലിയ ഫലിതം പോലെ ...