Tuesday, March 23, 2010

നണയോഹോ കചപേഷുറ.........................

കരിമീന്‍ ഒരു മലയാളിയാണ്. അതായത് മലയാളത്തില്‍ എഴുതുകയും വായിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാള്‍. മലയാ‍ളമല്ലാതെ മറ്റൊരു ഭാഷ കരിമീന് വശമില്ല. അതുകൊണ്ടു തന്നെ പഠിച്ചതും മലയാളം.

അങ്ങിനെയിരിക്കെ ഇന്നിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു അടിപൊളി ലേഖനം കരിമീന്‍ വായിച്ചു. സംഗതി നമ്മുടെ സൂപ്പര്‍ താരം മോഹന്‍ലാലിനെകുറിച്ചാണ്. എഴുതിയത് സി.എസ്.വെങ്കിടേശന്‍.

ലേഖനം ഇങ്ങനെ പുരോഗമിക്കുന്നു.

“ സിനിമയെ പ്രയോജനകരമായ ആഭിമുഖ്യങ്ങളുടേയും ആദിരൂപങ്ങളുടേയും സ്രോതസ്സായി പ്രവര്‍ത്തിക്കാവുന്ന സാമൂഹ്യഭ്രമകല്പനകളുടെ ഒരു ഇടമായി,മിത്തുകള്‍ക്ക് സമാനമായ ഒരു ആധുനിക അരങ്ങായി പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ താരങ്ങള്‍ ആ അരങ്ങിലെ ചില പ്രത്യേകമായ സന്ധികളാണ്.അഭിലാഷങ്ങളും വിശ്വാസങ്ങളും ആത്മസ്ഥാപനവും രൂപാന്തീകരണവുമെല്ലാം കൈമാറ്റം ചെയ്യപ്പെടുന്ന സാന്ദ്രബിന്ദുക്കളാണവര്‍................................................................................................”

സംഗതി ഇങ്ങനെ പോരുന്നു. ........ എഴുത്തച്ഛാ...........ഞാനിതാ വിടപറയുന്നു. ഇത് വായിച്ചിട്ട് എനിക്കൊന്നും മനസ്സിലാകുന്നില്ല. സത്യം.................ശബ്ദതാരാവലി,കേരള പാണിനീയം, ലീലാതിലകം ആരുമില്ലേ എന്നെ സഹായിക്കാന്‍.

എനിക്ക് മലയാളം പോലും അറിയില്ല എന്ന് എനിക്ക് ഇന്ന് മനസ്സിലായി...........