Thursday, May 7, 2009

ബുദ്ധിജീവി

പേനയെടുത്തു


എഴുത്തിനെക്കുറിച്ചോര്‍ത്തു.


“ചോരക്ക് ചുവപ്പു പോര,


സമൂഹത്തിനും.”


വ്യവസ്ഥിതിയെ വെട്ടിനിരത്തി


പ്രസ്ഥാനത്തേയും”.


വീടുവാര്‍പ്പിനു രണ്ടു ലോഡ് ആറ്റു മണല്‍


ഷംഷുദ്ദീനെ വിളിച്ചോര്‍മിപ്പിച്ചു.


മണ്ണില്‍ പൂഴി കലര്‍ന്നാല്‍ മാളികയില്‍


വിള്ളല്‍ വീണേക്കും.


എഴുത്തിലേക്ക് ഇരുന്നുകൊണ്ട് പ്രവേശിച്ചു.


പ്രക്രുതിയുടെ പച്ചപ്പിനെ പറ്റി,


ഗ്രാമ്യവിശുദ്ഡിയെ പറ്റി, വീണ്ടുമെഴുതി.


അരപ്പായ നിറഞ്ഞപ്പോള്‍ എണീറ്റു.


കമ്പനിക്കട്ട തന്നെ വേണം, മോളിലൊട്ട് കെട്ടുവാന്‍,


ഷംഷുദ്ദീനെ വീണ്ടും വിളിച്ചു.


അപ്പോള്‍ എരയാംകുടിയെ ഓര്‍മ്മ വന്നു.


അരപ്പായ നിറപ്പായയായി.


ഇനി ദുഖങ്ങള്‍ ഇറക്കി വയ്ക്കാം


ബാറിലേക്കായാലോ


വേണ്ട, പൂങ്കുളം മീനാക്ഷി ഉറങ്ങിക്കാണും.


പിന്നെ,


സമരപ്പന്തലിലേക്കു പോകാം


ഒരു ഐക്യദാര്‍ഡ്യമായിക്കൊട്ടെ!.

7 comments:

മുക്കുവന്‍ said...

കൊള്ളാം :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിരിക്കുന്നു.


മലയാളി‌
യേപ്പറ്റി ഞാനും എഴുതിയിരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

നല്ല വരികള്‍, കൊള്ളാം!

ഹന്‍ല്ലലത്ത് Hanllalath said...

...ആത്മ വിമര്‍ശത്തിനു സമയം കണ്ടെത്തേണ്ടിയിരിക്കുന്നു...

Areekkodan | അരീക്കോടന്‍ said...

):

പകല്‍കിനാവന്‍ | daYdreaMer said...

കലക്കി സുഹൃത്തേ...

സൂത്രന്‍..!! said...

കൊള്ളാം നന്നായിരിക്കുന്നു