Wednesday, June 17, 2009

ചിന്താവിഷ്ടനായ പിണറായി







സഖര്‍ അച്ചുവിനോടൊത്തു പിബിയില്‍
തരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു പിണറായി
സ്ഥിതിചെയ്താനേകേജി സെന്ററില്‍

ഉഴലും മനതാരടക്കുവാന്‍
വഴികാണാതെ വിചാരഭാഷയില്‍
അഴലാര്‍ന്നരുള്‍ ചെയ്തിതന്തരാ
മൊഴിയോതുന്നു പിണറായി ജാതന്‍

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു പാര്‍ട്ടിയേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ

പാര്‍ട്ടിക്കുവോട്ടുകൂട്ടുമാസുഖ
കാലങ്ങളോര്‍പ്പതുണ്ടു ഞാന്‍
അവ ദുര്‍വിധിതന്റെ ധൂര്‍ത്തെഴും
മുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും

സിബിഐ ചമച്ചൊരു കുറ്റപത്രം
അച്ചുമാമനില്‍ നിന്നു കേട്ടുടന്‍
കോപതാപങ്ങളുയര്‍ന്നിരിക്കണം
വിജയനെക്കണക്കെശ്ശപിച്ചിരിക്കണം

സ്ഫുടതാരകള്‍ കൂരിരിട്ടിലു
ണ്ടിടയില്‍ ദ്വീപുകളുണ്ട് സിന്ധുവില്‍
എജി തന്നൊരു തണല്‍മാത്ര
മിന്നിടര്‍ തീര്‍ത്തിടാനെനിക്കു സ്വന്തം

സ്ഫുടമാക്കിയിതെന്നെ സിബിഐ
പിടിക്കാന്‍ നല്‍കിയൊരാജ്ഞ ഗവായി
ഉടനേയിരുളാര്‍ന്നുലോകമ
ങ്ങിടിവാളേറ്റകണക്കുവീണുഞാന്‍

നിനയാപാര്‍ട്ടിഞാ
നിനിയാക്കാട്ടൂകുരങ്ങിനേകുവാന്‍
ഇളിക്കുംഗോഷ്ടികണ്ടിട്ടുറങ്ങാന്‍
കഴിയാദിനങ്ങളാണിനി

അച്ചുകാട്ടിടും കുറ്റപത്രങ്ങളെ
കോപത്തോടെ പിബിപുല്‍കിടും
വെറുപ്പിന്‍ പാനപാത്രംനീ
യെനിക്കുനേരെനീട്ടിടും

വിടുകെന്നച്ചൂ വാഴ്കനീ
നെടുനാള്‍ മുഖ്യമന്ത്രിക്കസേരയില്‍
ചതിച്ചുനേടിയാപദവിയില്‍
മദിച്ചുല്ലസ്സിച്ചുനാള്‍ക്കുനാള്‍

നീ പറഞ്ഞൊരു ലാവലിനില്‍
ഒപ്പുവച്ചതെന്റെ കുറ്റമോ
നീകാട്ടിയകനകമെല്ലാം
കട്ടുനല്‍കിയതു ഞാന്‍ പിഴച്ചതോ

ശരിയച്ചു സമ്മതിക്കണം
ചരിതവ്രിത്തില്‍ നിജപ്രജാമതം
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ മുഖ്യന്‍

2 comments:

Unknown said...

ഇതൊന്നു വായിച്ചു ചിരിക്കാൻ വയ്യ മാഷെ.
സമകാലിക കവിത തന്നെ ഇത്

ഉറുമ്പ്‌ /ANT said...

:)