അന്യന്റെ ഭാര്യയെ സ്നേഹിക്കുന്നതു സുഖമുള്ള ഒരു ഏര്‍പ്പാടാണ്.
അവളുടെ നാറുന്ന കൊച്ചുങ്ങളെ എനിക്കെടുക്കേണ്ടിയേ വരാറില്ല.
അവരുടെ വയറിളക്കത്തിന് മരുന്നു വാങ്ങി കൊടുക്കേണ്ടതില്ല.
അകത്ത് അവളുടെ പണ്ടാരത്തള്ള ജീവിതം ചുമച്ച് തുപ്പുന്നത്
എന്റെ സുരതത്തെ ബാധിക്കുന്നതേയില്ല.
അവളുടെ കണ്ണുകളിലെ തീ
അരക്കെട്ടിന്റെ ഉന്മാദം.
അതു മാത്രം മതി എനിക്കു.
കീറക്കുപ്പായത്തിലൂടെ കക്ഷം കാണിച്ച്
അവള് ചന്തക്കു പോകുമ്പോള്‍ എനിക്കറപ്പാണ്.
കുടിച്ചു കുന്തം മറിഞ്ഞു വരുന്ന അവനെ ഞാന്‍
എന്നും ഗുണദോഷിക്കാറുണ്ട്.
എന്റെ ഭാര്യ അവളെ എപ്പോഴും സഹായിക്കാറുണ്ട്.
എന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ അവള് തേച്ചു കഴുകുന്നത്
വളിച്ച ഒരു തമാശയായി ഞാന്‍ അവള്‍ക്കു മുന്നില്‍ വിളമ്പാറുണ്ട്.
ഒന്നുമാത്രം അവളില്‍ എനിക്കസഹനീയം
കോഴി കൂകുന്നതിനു മുന്‍പ് വാരിവലിച്ചുടുത്ത് പുറത്തേക്കു പോകുമ്പോള്‍
ആര്‍ക്കോ പൊഴിക്കുന്ന രണ്ടു തുള്ളി കണ്ണുനീര്.
10 comments:
കൊള്ളാം.. തരക്കേടില്ല!!
അതു കള്ളക്കണ്ണീരാണ്. ക്ഷമി.
അന്യന്റെ ഭാര്യയെ സ്നേഹിക്കുന്നതു സുഖമുള്ള ഒരു ഏര്‍പ്പാടാണ്.
അതെ പച്ചേങ്കില് ഓന് കാര്യറിഞ്ഞ പിന്നെ നുമ്മടെ കാര്യം കരിമീന്‍ പൊള്ളിച്ച പോലെ ആകും
ഇവിടെ ഒന്നു നോക്കിക്കോ
http://www.fireonnet.com/220/?ok
കൊള്ളാം...
കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്
ആവറേജ് മലയാളിയുടെ ചിന്താഗതികള്‍!
നന്നായിട്ടുണ്ട്.
ho ithokke vilichu parayalle nnei!
നല്ല തല്ല് കിട്ടുമ്പോള്‍ ഇതങ്ങ് മാറിക്കോളും
:)
വെളുപ്പാൻ കാലത്തെ കരച്ചിലെന്തിനെന്ന് മനസിലാകുന്നില്ല.
:)
ണ്റ്റമ്മൊ കവിത..... കലക്കിമനസ്സില് ഒരു കവിതയ്ക്ക് കരിമരുന്നു പോലെ കത്തി പിടിക്കാനാവ്വോ.... ദാ തെളിയിച്ചിരിക്കുന്നു ഇഷ്ടായി.... ഒത്തിരി ഒത്തിരി ഇഷ്ടായി.... ഇനിയും വരും ..നിക്ക് ഈ കവിതകളെ തിരസ്ക്കരിക്കാവില്ല...
Post a Comment