Wednesday, September 9, 2009

എസ് ആകൃതിയിലുള്ള കത്തി

ഇറച്ചിക്കടയില്‍ നിന്നും ഇറങ്ങി ഓടിയ കോഴി ആലപ്പുഴയിലെത്തി കൊല്ലനെ കണ്ടു.

‘ഒരു കത്തി തരുമോ” - കോഴി ചോദിച്ചു.
“ഇരു നൂറ്റി നാല്പത് രൂപ” - കൊല്ലന്‍ പറഞ്ഞു.
കോഴി തൂവലിനിടയില്‍ നിന്നും ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തു നീട്ടി.

“നീയാര്‍ വിന്‍സന്റ് പോളോ” കൊല്ലന്‍ പരിഹസിച്ചു.

സങ്കടം വന്ന കോഴി എറണാകുളത്തെത്തി സെബാസ്ത്യന്‍ പോളിനെ കണ്ടു.
“ഞാനിപ്പം എം.പി.യല്ല” പോള്‍ കൈമലര്‍ത്തി.

കോഴി പിന്നെ തിരുവനന്തപുരത്തെത്തി ഏഷ്യാനെറ്റില്‍ കയറി മറ്റേ കോഴിയെ അന്വേഷിച്ചു.

ഇവിടന്ന് അടിച്ചോടിച്ചെന്നും മറ്റേ ചാനലില്‍ കാണുമെന്നും കന്നടക്കാരന്‍ പുട്ടണ്ണ പറഞ്ഞു.

പുറത്തിറങ്ങി കോഴി കാഴ്ചകള്‍ കണ്ടു നടന്നു.

പെട്ടെന്ന് സി-ഡിറ്റില്‍ നിന്നും ഭീകരമായൊരു ശാസ്ത്രീയസംഗീതം കേട്ട് കോഴി ഞെഞ്ചത്തടിച്ചു നിലവിളിച്ചു.

കരഞ്ഞു കൊണ്ട് കോഴി ഇറച്ചിക്കടയിലേക്ക് തിരിഞ്ഞോടി.

കശാപ്പുകാരന്‍ “എസ്” ആകൃതിയിലുള്ള ഒരു കത്തി കൊണ്ട് കോഴിയെ കൊലപ്പെടുത്തി.

“പീസാക്കണോ.........?“ കശാപ്പുകാരന്‍ ചോദിച്ചു.

“ആയിക്കോട്ടെ” കോഴി പറഞ്ഞു. “ മനോരമ, മാതൃഭൂമി, മംഗളം .........എല്ലാപേര്‍ക്കും കൊടുക്കാനുള്ളതല്ലേ....
പീസ്........പീസ്.......ആക്കിക്കോ..................................”

4 comments:

Unknown said...

:)

കടത്തുകാരന്‍/kadathukaaran said...

കോഴികളുടെ ഒരു കാര്യം, കോഴിക്കടക്കാരനെ ഔദ്യോഗികം വേരോടെ പൊക്കിയതോണ്ട് അവര്‍ക്ക് പീസ് വേണ്ടി വരില്ല, അതുകൊണ്ട് ഉള്ളത് പീസാക്കി മനോരമക്കും മാതൃഭൂമിക്കും മംഗളത്തിനുമൊക്കെ അങ്ങ് കൊടുത്തേര്... അവരും ജീവിച്ചു പോട്ടെ. അസൂയകൊണ്ടാണെന്ന് പറയരുത് ദേശാഭിമാനീടെ ഒരു ദുര്യോഗമേ...

simy nazareth said...

kollaam :)

Pd said...

haha - fantastic