കുരുക്ഷേത്ര ഭൂമി വെടിപ്പാക്കി ഇട്ടിരുന്നു.
കതിനയും ചെണ്ടയും മുഴങ്ങി. രണഭേരികള്‍ ഉയര്‍ന്നു.
യുദ്ധസന്നദ്ധരായി സൈന്യം മുഖാമുഖം നിന്നു.
“റെഡി സ്റ്റാര്‍ട്ട്”.
പാണ്ഡവന്മാരുടെ ചേകോന്‍ വിജയന് ഒരു മടി. അപ്പുറത്ത് എല്ലാം ബന്ധുക്കള്‍, സഖാക്കള്‍.
അച്യുതന്‍ വിജയനെ വിളിച്ചു. ചെവിയില്‍ ഗീത ഓതി.” അവന്മാര്‍ തീട്ടത്തിലെ ചെറിപ്പഴമാണ്. അടിയെടാ അവന്മാരെ”.
(അച്യുതാനന്ദന്‍ വിജയന്റെ ചെവിയില്‍ ഓതിയ ഉപദേശത്തെ “ഉള്ള മണ്ണില്‍ ഉറച്ചു നില്‍ക്കും ഉയിരു പോയാലും” എന്ന പേരില്‍ ദേശാഭിമാനി പുസ്തകമാക്കി. ആകെ അച്ചടിച്ചത് അഞ്ഞൂറെണ്ണം വിറ്റത് ഒന്‍പത്)
ഉപദേശത്തില്‍ വീര്യമാര്‍ന്ന് വിജയന്‍ അമ്പുകള്‍ പായിച്ചു.അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നായി.
ദ്രോണര്‍, ദ്രുപദര്‍, രവീന്ദ്രര്‍, ലോറന്‍സ്, അപ്പുക്കുട്ടന്‍ .............എല്ലാവരുടേയും തലയറ്റു.
ശങ്കരന്‍ ഒരു തെങ്ങിന്റെ പിന്നില്‍ ഒളിച്ചിരുന്ന് രക്ഷപെട്ടു.
ജയാരവങ്ങളോടെ വിജയന്‍ തേരില്‍ നിന്നിറങ്ങി പാഞ്ചജന്യം മുഴക്കി.
ആ ശംഖില്‍ അച്യതന്‍ കറന്റ് കമ്പി ഘടിപ്പിച്ചിരുന്നു.
അനന്തരം എഴുത്തച്ച്ഛന്‍ ഗാന്ധാരീവിലാപം എഴുതി.
Monday, September 14, 2009
Subscribe to:
Post Comments (Atom)
1 comment:
അച്യുതാനന്ദന്‍ വിജയന്റെ ചെവിയില്‍ ഓതിയ ഉപദേശത്തെ “ഉള്ള മണ്ണില്‍ ഉറച്ചു നില്‍ക്കും ഉയിരു പോയാലും” എന്ന പേരില്‍ ദേശാഭിമാനി പുസ്തകമാക്കി. ആകെ അച്ചടിച്ചത് അഞ്ഞൂറെണ്ണം വിറ്റത് ഒന്‍പത്
Post a Comment