അതെ അത് ഷക്കീലയുടേതയിരുന്നില്ല. അന്ന് കണ്ടത്. നിര്‍വൃതിയടഞ്ഞത്, തിയേറ്ററിലെ കസേരയില്‍ മുറുകെ പിടിച്ചിരുന്നത്, ചൂളമടിച്ച് പ്രോത്സാഹിപ്പിച്ചത്. അതൊന്നും ഷക്കീലയുടെ “മറ്റേത്” കണ്ടായിരുന്നില്ലത്രേ!.
ഷക്കീലക്കും ഒരു ഡ്യൂപ്പുണ്ടായിരുന്നു. ഒരു സുരയ്യ ഭാനു. മനോരമ ഓണപ്പതിപ്പില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ കനല്‍ കോരിയിട്ട് സുരയ്യ ഭാനു അത് വെളിപ്പെടുത്തുന്നു. “അത് ഞാനായിരുന്നു”.
ഷക്കീല മാത്രമല്ല, എന്റെ ഓമനകളായിരുന്ന മറിയ,ഹേമ,രേഷ്മ, സിന്ധു ഒക്കെ എനിക്ക് കാണിച്ചു തന്നിരുന്നതൊക്കെ വ്യാജമായിരുന്നത്രേ.
ചുണ്ടുകടിക്കുകയും കണ്ണടക്കുകയും വികാരം പ്രകടിപ്പിക്കുകയും മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ബാക്കി അഭിനയിക്കുന്നത് സുരയ്യയുടെ മുഖമൊഴിച്ചുള്ള അവയവങ്ങളാണ്.
മാമി, ഡ്രൈവിങ്ങ് സ്കൂള്‍, കല്ലുവാതുക്കല്‍ കത്രീന, എണ്ണത്തോണി............................
ഭഗവാനേ.................കൊഴുത്തുരുണ്ട് തുളുമ്പി നിന്ന അതൊക്കെ സുരയ്യയുടേതായിരുന്നോ..................
ഫയറില്‍ നന്ദിതാ ദാസിന്റെ “അത്” കണ്ട് സായൂജ്യമടഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പത്രങ്ങള്‍ പറഞ്ഞു അത് നന്ദിതയുടേതല്ല ഡ്യൂപ്പിന്റേതായിരുന്നു എന്ന്. അന്ന് വലിയ നിരാശ തോന്നിയില്ല. നന്ദിതാ ദാസിന്റെ “അത്” കാണുക എന്നത് അതിമോഹമാണ് എന്നറിയാമായിരുന്നു. അല്ലെങ്കിലും മറ്റേത് കാണാനല്ലല്ലോ ഫയറിന് കയറിയത്.
പക്ഷേ അതു പോലാണോ മാമി കാണാന്‍ ഇടിച്ചു കയറിയത്. എണ്ണത്തോണിക്ക് ക്യൂ നിന്നപ്പോള്‍ പേഴ്സ് അടിച്ചുമാറ്റപ്പെട്ടത്.
ഡ്രൈവിങ്ങ് സ്കൂള്‍ കണ്ടിറങ്ങിയപ്പോള്‍ അയല്‍ പക്കത്തെ ചേച്ചി മൂക്കത്ത് വിരല്‍ വച്ചത്.
പണവും നാണവും നഷ്ടപ്പെടുത്തിയതെല്ലാം പാഴായിരുന്നു.
ജഗദീശ്വരാ......................സെക്സിലും മായമോ..................
ഇനി ഒന്നേ ഉള്ളൂ പോംവഴി..................... സുരയ്യ ഭാനുവിനെപ്പോലെ സെക്സ് പടങ്ങളില്‍ മുഖമൊഴിച്ച് മറ്റേതും കാണിക്കാന്‍ ആണുങ്ങളെ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കട്ടെ................
പോയ കാശ് അങ്ങിനെയെങ്കിലും മൊതലാക്കട്ടെ.....................
എങ്കിലും എന്റെ ഷക്കീലേ.........................എന്നോട് ഈ ചതി വേണ്ടായിരുന്നു.
Monday, September 7, 2009
Subscribe to:
Post Comments (Atom)
5 comments:
എങ്കിലും എന്റെ ഷക്കീലേ.........................എന്നോട് ഈ ചതി വേണ്ടായിരുന്നു
ha ha a.. kalakki...
oru case koduthaalo...
ഇപ്പൊ ഒരു ഗ്ലോബല്‍ തത്വം മനസ്സിലായില്ലേ.. :) അതോണ്ട് കാശ് മൊതലായി എന്നങ്ങട് കരുതിക്കോ
പോയ കാശ് അങ്ങിനെയെങ്കിലും മൊതലാക്കട്ടെ...................
ഹഹഹഹഹാാാാാ... ആയിക്കോട്ടേ
ഇതൊരൊന്നന്നര ചതിയായിപ്പോയി
Post a Comment