Monday, May 18, 2009

അസ്ഥാനത്തൊരു പരു

അസ്ഥാനത്ത് ഒരു പരു

ഒരു നെല്ലിക്കയോളം വലുപ്പത്തില്‍

വേഗത്തില്‍ നടക്കാന്‍ വയ്യ.

ഇരിക്കുമ്പോള്‍ ഉള്ളിലേക്കും

കിടക്കുമ്പോല്‍ കിനാവിലേക്കും

കുത്തിത്തുളക്കുന്നു.

പിന്നിലേക്കു കൈവളച്ച് പൊട്ടിക്കാന്‍ നോക്കി

പഴുപ്പ്,ചലം,രക്തസ്രാവം.

ഭവിഷ്യത്തുകള്‍ പിന്തിരിപ്പിച്ചു.

അസ്ഥാനത്തായതിനാല്‍ ആരോടും പറക വയ്യ.

ഒരു കണ്ണാടി ചുമരില്‍ ചരിച്ചു വച്ചു.

മറ്റൊന്ന് മുന്നില്‍ വശത്തിലും.

കണ്ടത്

വ്രുത്തികേടിന്റെ പ്രതിബിംബം.

ഈ പരു പോകില്ല.

ഒരിക്കല്‍ മാത്രം ഞാനും ഇതും ഒരുമിച്ചു പോകും

അതുവരേക്കും ഞാനിതിനൊരു പേരിട്ടു.

“അച്യുതാനന്ദന്‍”.

പരോപകാരം

സൂര്യയുടെ ഹസിന് കൈക്ക് ഒടിവ്

മുപ്പതിനായിരം രൂപയും മൂന്നു ദിവസവും

ചെറിയാന്‍ തോമസ് വിധിച്ചു.

പ്രോവിഡന്റ് ഫണ്ടില്‍ തുകയില്ലാത്തതിനാല്‍

സങ്കടത്തോടെ കൈമലര്‍ത്തി.

എങ്കിലും സഹപ്രവര്‍ത്തകയല്ലേ

സഹായിക്കേണ്ടേ

സുധാകരന്റെ സാലറി സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചു.

രമേശന്‍ പതിനായിരം തന്നു.

നന്ദിയോടെ സൂര്യ കൈ നീട്ടി വാങ്ങി.

“സാറ് സഹായിച്ചില്ലായിരുന്നെങ്കില്‍”

എന്റെ നെഞ്ചിലെ രോമങ്ങള്‍ കൊഞ്ചിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“ഇതൊക്കയല്ലേ പരോപകാരം.”

അവളുടെ നെഞ്ചിലെ കുന്നിലേക്കു മുഖം പൂഴ്തി ഞാന്‍ കിടന്നു.

Friday, May 15, 2009

അന്യന്റെ ഭാര്യ

അന്യന്റെ ഭാര്യയെ സ്നേഹിക്കുന്നതു സുഖമുള്ള ഒരു ഏര്‍പ്പാടാണ്.

അവളുടെ നാറുന്ന കൊച്ചുങ്ങളെ എനിക്കെടുക്കേണ്ടിയേ വരാറില്ല.

അവരുടെ വയറിളക്കത്തിന് മരുന്നു വാങ്ങി കൊടുക്കേണ്ടതില്ല.

അകത്ത് അവളുടെ പണ്ടാരത്തള്ള ജീവിതം ചുമച്ച് തുപ്പുന്നത്

എന്റെ സുരതത്തെ ബാധിക്കുന്നതേയില്ല.

അവളുടെ കണ്ണുകളിലെ തീ

അരക്കെട്ടിന്റെ ഉന്മാദം.

അതു മാത്രം മതി എനിക്കു.

കീറക്കുപ്പായത്തിലൂടെ കക്ഷം കാണിച്ച്

അവള്‍ ചന്തക്കു പോകുമ്പോള്‍ എനിക്കറപ്പാണ്.

കുടിച്ചു കുന്തം മറിഞ്ഞു വരുന്ന അവനെ ഞാന്‍

എന്നും ഗുണദോഷിക്കാറുണ്ട്.

എന്റെ ഭാര്യ അവളെ എപ്പോഴും സഹായിക്കാറുണ്ട്.

എന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ അവള്‍ തേച്ചു കഴുകുന്നത്

വളിച്ച ഒരു തമാശയായി ഞാന്‍ അവള്‍ക്കു മുന്നില്‍ വിളമ്പാറുണ്ട്.

ഒന്നുമാത്രം അവളില്‍ എനിക്കസഹനീയം

കോഴി കൂകുന്നതിനു മുന്‍പ് വാരിവലിച്ചുടുത്ത് പുറത്തേക്കു പോകുമ്പോള്‍

ആര്‍ക്കോ പൊഴിക്കുന്ന രണ്ടു തുള്ളി കണ്ണുനീര്‍.

Thursday, May 7, 2009

ബുദ്ധിജീവി

പേനയെടുത്തു


എഴുത്തിനെക്കുറിച്ചോര്‍ത്തു.


“ചോരക്ക് ചുവപ്പു പോര,


സമൂഹത്തിനും.”


വ്യവസ്ഥിതിയെ വെട്ടിനിരത്തി


പ്രസ്ഥാനത്തേയും”.


വീടുവാര്‍പ്പിനു രണ്ടു ലോഡ് ആറ്റു മണല്‍


ഷംഷുദ്ദീനെ വിളിച്ചോര്‍മിപ്പിച്ചു.


മണ്ണില്‍ പൂഴി കലര്‍ന്നാല്‍ മാളികയില്‍


വിള്ളല്‍ വീണേക്കും.


എഴുത്തിലേക്ക് ഇരുന്നുകൊണ്ട് പ്രവേശിച്ചു.


പ്രക്രുതിയുടെ പച്ചപ്പിനെ പറ്റി,


ഗ്രാമ്യവിശുദ്ഡിയെ പറ്റി, വീണ്ടുമെഴുതി.


അരപ്പായ നിറഞ്ഞപ്പോള്‍ എണീറ്റു.


കമ്പനിക്കട്ട തന്നെ വേണം, മോളിലൊട്ട് കെട്ടുവാന്‍,


ഷംഷുദ്ദീനെ വീണ്ടും വിളിച്ചു.


അപ്പോള്‍ എരയാംകുടിയെ ഓര്‍മ്മ വന്നു.


അരപ്പായ നിറപ്പായയായി.


ഇനി ദുഖങ്ങള്‍ ഇറക്കി വയ്ക്കാം


ബാറിലേക്കായാലോ


വേണ്ട, പൂങ്കുളം മീനാക്ഷി ഉറങ്ങിക്കാണും.


പിന്നെ,


സമരപ്പന്തലിലേക്കു പോകാം


ഒരു ഐക്യദാര്‍ഡ്യമായിക്കൊട്ടെ!.