അയ്യപ്പാ..........നീയൊരാട്ടിന്‍ കുട്ടി
കാനജലം കുടിച്ച്,
വലിച്ചെറിഞ്ഞ പഴത്തൊലി തിന്ന്
അലഞ്ഞോരാട്ടിന്‍ കുട്ടി................
കൊട്ടിയടച്ച വാതിലുകളില്‍
മുട്ടിവിളിച്ചു കരഞ്ഞോരു ജീവിതം
ഓര്‍ക്കുവാന്‍ ഓര്‍മ്മയില്‍ ഇല്ലതൊന്നും
ഓര്‍മ്മകള്‍ക്കന്യമാം മേഷജന്മം
ഓടയില്‍, ചാമ്പലില്‍ വീണുറങ്ങി
കാട്ടത്തില്‍ കാടിയില്‍ മുങ്ങിനീന്തി
വേടന്റെയമ്പിനെ മാറുകാട്ടി
വേറിട്ട വഴിയിലൂടോടി നീങ്ങി
ഇപ്പോ നീ ചത്തു.............................
അയ്യപ്പാ..................നീയിന്നൊരാട്ടിറച്ചി
ചാനലില്‍, ഫീച്ചറില്‍, ആചാരവെടികളില്‍
ഓര്‍മ്മകളില്ലാത്തൊരോര്‍മ്മക്കുറിപ്പിലും
നീന്തിപ്പുളക്കുന്നു നിന്നിറച്ചി
അയ്യപ്പാ................നിന്റെ മട്ടന് എന്തൊരു രുചി................
എന്റെ കഷണം ഞാനെടുത്തോട്ടെ........................
Sunday, November 14, 2010
Subscribe to:
Post Comments (Atom)
1 comment:
kollaam .. nice bhavana maashee!!
Post a Comment