Friday, December 17, 2010

കാണ്ഡഹാര്‍

ബ്ലോഗില്‍ ഒരു പാട് സിനിമാ നിരൂപകരുണ്ട്..................കാണ്ഡഹാര്‍ ഇറങ്ങിയിട്ട് ദിവസം രണ്ടായി. ആരെങ്കിലും എന്തെങ്കിലും എഴുതും എന്ന് കരുതി കാത്തിരുന്നു. ആരെയും കണ്ടില്ല. ഒരു ബ്രഹ്മാണ്ഡ ചിത്രം ഇറങ്ങിയിട്ട് നിരൂപകന്മാരാരും തിരിഞ്ഞു നോക്കാത്തത് കഷ്ടമായിപ്പോയി

ഏതായാലും ഇരിക്കപ്പൊറുതിയില്ലാതെ ഞാന്‍ സിനിമാ തിയേറ്ററിന് മുന്നില്‍ പോയി നിന്നു. ലബ്ധപ്രതിഷ്ഠരായ നിരൂപകരെ ആരെയും കണ്ടില്ല. കിട്ടിയത് ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്കിറങ്ങിയ ഒരു കോളേജ് കുമാരനെ.

അവനോട് ചോദിച്ചു.  “ അനിയാ എങ്ങനെയുണ്ട് സിനിമ“

“ അണ്ണാ..........കൂതറ.........................കേറല്ലേ അണ്ണാ.......................ആദ്യഭാഗം പിന്നെയും സഹിക്കാം.........രണ്ടാം ഭാഗം കൂതക്കൂതറ അണ്ണാ......................”

ആ വലിയ നിരൂപകനെ നമസ്കരിച്ച് ഞാന്‍ പിന്‍ വാങ്ങി.

Monday, November 15, 2010

അയ്യപ്പചരിതം മണിപ്രവാളം

അയ്യപ്പാ..........നീയൊരാട്ടിന്‍ കുട്ടി


കാനജലം കുടിച്ച്,
വലിച്ചെറിഞ്ഞ പഴത്തൊലി തിന്ന്

അലഞ്ഞോരാട്ടിന്‍ കുട്ടി................

കൊട്ടിയടച്ച വാതിലുകളില്‍
മുട്ടിവിളിച്ചു കരഞ്ഞോരു ജീവിതം


ഓര്‍ക്കുവാന്‍ ഓര്‍മ്മയില്‍ ഇല്ലതൊന്നും
ഓര്‍മ്മകള്‍ക്കന്യമാം മേഷജന്മം



ഓടയില്‍, ചാമ്പലില്‍ വീണുറങ്ങി
കാട്ടത്തില്‍ കാടിയില്‍ മുങ്ങിനീന്തി
വേടന്റെയമ്പിനെ മാറുകാട്ടി
വേറിട്ട വഴിയിലൂടോടി നീങ്ങി


                 ഇപ്പോ നീ ചത്തു.............................
അയ്യപ്പാ..................നീയിന്നൊരാട്ടിറച്ചി



ചാനലില്‍, ഫീച്ചറില്‍, ആചാരവെടികളില്‍

ഓര്‍മ്മകളില്ലാത്തൊരോര്‍മ്മക്കുറിപ്പിലും

നീന്തിപ്പുളക്കുന്നു നിന്നിറച്ചി

അയ്യപ്പാ................നിന്റെ മട്ടന് എന്തൊരു രുചി................

എന്റെ കഷണം ഞാനെടുത്തോട്ടെ........................

Sunday, November 14, 2010

അയ്യപ്പചരിതം മണിപ്രവാളം

അയ്യപ്പാ..........നീയൊരാട്ടിന്‍ കുട്ടി

  കാനജലം കുടിച്ച്,
  വലിച്ചെറിഞ്ഞ പഴത്തൊലി തിന്ന്
 അലഞ്ഞോരാട്ടിന്‍ കുട്ടി................


            കൊട്ടിയടച്ച വാതിലുകളില്‍
           മുട്ടിവിളിച്ചു കരഞ്ഞോരു ജീവിതം
ഓര്‍ക്കുവാന്‍ ഓര്‍മ്മയില്‍ ഇല്ലതൊന്നും
ഓര്‍മ്മകള്‍ക്കന്യമാം മേഷജന്മം

                 ഓടയില്‍, ചാമ്പലില്‍ വീണുറങ്ങി
                 കാട്ടത്തില്‍ കാടിയില്‍ മുങ്ങിനീന്തി
                വേടന്റെയമ്പിനെ മാറുകാട്ടി
                വേറിട്ട വഴിയിലൂടോടി നീങ്ങി

ഇപ്പോ നീ ചത്തു.............................

            അയ്യപ്പാ..................നീയിന്നൊരാട്ടിറച്ചി
           ചാനലില്‍, ഫീച്ചറില്‍, ആചാരവെടികളില്‍
             ഓര്‍മ്മകളില്ലാത്തൊരോര്‍മ്മക്കുറിപ്പിലും
             നീന്തിപ്പുളക്കുന്നു നിന്നിറച്ചി

അയ്യപ്പാ................നിന്റെ മട്ടന് എന്തൊരു രുചി................

                     
എന്റെ കഷണം ഞാനെടുത്തോട്ടെ........................

Sunday, October 10, 2010

ഒരു യാത്ര

നിരക്ഷരന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ നിങ്ങള്‍?.

ഒണ്ട്!

എന്നിട്ട് എന്ത് തോന്നി ?.

എന്ത് തോന്നാന്‍ ...................കൊള്ളാം എന്ന് തോന്നി.......

ഹൊ...........കൊള്ളാമത്രെ......................ഹെ മനുഷ്യാ....................ഏതെല്ലാം സ്ഥലങ്ങളിലാ അയാളും ഭാര്യയും കൂടി പോകുന്നേ..........

അതിന്?....................................

അതിനോ...................നിങ്ങളും ഒരാണല്ലേ മനുഷ്യാ.........................എവിടെയെങ്കിലും ഒരു യാത്ര......................ജീവിതത്തില്‍ നിങ്ങള്‍ നടത്തിയിട്ടുണ്ടോ...................................

ഞാന്‍ എന്നും കാലത്ത് ബസ്സിക്കേറി പോകുന്നതും വയ്യിട്ട് തിരിച്ചുവരുന്നതും ഒക്കെ യാത്രയല്ലേ ഭാര്യേ.......................

ഒലക്കേരെ മൂട്...............................ഞാന്‍ വല്ല തെറിയും വിളിച്ചുപറയും.....................

                                     പിറുപിറുത്തുകൊണ്ട് അവളിറങ്ങിപ്പോയി

അവളെകുറ്റം പറഞ്ഞിട്ട് കാര്യമില്ല............................ബ്ലോഗ് തുറന്നാല്‍ യാത്രയാണ്. ഒരുത്തന്‍ പറമ്പിക്കുളത്ത്, വേറൊരുത്തന്‍ കൂര്‍ഗ്ഗില്‍, മറ്റൊരുത്തന്‍ തെങ്കാശ്ശിയില്‍..................................അതും ഒറ്റക്ക് പോയാല്‍ സാരമില്ല. പെണ്ണുമ്പിള്ളയുമായാണ് കറക്കം.............................ഇതൊക്കെ വായിക്കുന്ന ദരിദ്രന്മാരുടെ കുടുംബമാണ് തകരുന്നത് എന്ന് ഇവരറിയുന്നുണ്ടോ................

.................ഇതിങ്ങ്നെ വിട്ടാല്‍ പറ്റില്ല...................എനിക്കും ഒരു യാത്ര പോയേ പറ്റൂ.............................അങ്ങിനെ ഞാനും ഒരു യാത്ര പോയി കയ്യില്‍ ഒരു പൈസയുമില്ലാതെ.................................................

ഞാന്‍ കണ്ട കാഴ്ചകള്‍ ഏറ്റവും മോശപ്പെട്ട മൊബൈലില്‍ എടുത്തത് ഇതോടൊപ്പം ചേര്‍ക്കുന്നു.

              ഇത് വെള്ളച്ചാട്ടം...........................പാറയിടുക്കില്‍ നിന്നും അതങ്ങിനെ കുതിച്ചുചാടുന്നു.
വെള്ളച്ചാട്ടത്തില്‍ കുളിച്ച് ഉന്മേഷിതനായി തൊട്ടടുത്ത ജലാശയത്തിലേക്ക്


ജലാശയത്തിന്റെ കരയില്‍ നാരങ്ങാത്തോട്ടമാണ് നാരങ്ങ പിടിച്ചുകിടക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം



അടുത്തത് വാഴത്തോപ്പാണ്


കുലപഴുക്കാറായിട്ടില്ല

അടുത്തത് മരച്ചീനിത്തോട്ടം







ഇത് മത്സ്യക്കുളം . ഇവിടെ രോഹു, കാര്‍പ്പ് മത്സ്യങ്ങളെ വളര്‍ത്തുന്നു


വിശാലമായ തെങ്ങിന്‍ തോപ്പ്



കാട്ടരുവിയുടെ കുളിര്‍മ


നെല്‍പ്പാടം


തൊട്ടടുത്ത് ഒരു അയ്യപ്പന്‍ കോവില്‍



അതു കഴിഞ്ഞാല്‍ വീണ്ടും പാടങ്ങള്‍





ഞാറ് നടുകയാണ്





വീണ്ടും ഒരു ചെറു അരുവിയുടെ തീരത്ത്


തൊട്ടടുത്ത് ചെറിയൊരു വീട്




ഈ വീട്ടിലേക്കുള്ള വഴി ഇതാണ്



ഒറ്റക്കായിപ്പോയി




ഒരു ചെറുഗര്‍ത്തം. അതിനകത്തുകൂടെ വെള്ളം ഒഴുകുന്നത് കാണാം



ഇവര്‍ക്കെല്ലാം ഇടതോട്ടാണ് ചായ്‌വ്


ഒരു കാട്ടുതെറ്റി






യാത്ര കഴിഞ്ഞു തിരികെ വീട്ടിലേക്ക്



അങ്ങിനെ എന്റെ പറമ്പിലൂടുള്ള യാത്ര സമാപിക്കുന്നു.

Tuesday, March 23, 2010

നണയോഹോ കചപേഷുറ.........................

കരിമീന്‍ ഒരു മലയാളിയാണ്. അതായത് മലയാളത്തില്‍ എഴുതുകയും വായിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാള്‍. മലയാ‍ളമല്ലാതെ മറ്റൊരു ഭാഷ കരിമീന് വശമില്ല. അതുകൊണ്ടു തന്നെ പഠിച്ചതും മലയാളം.

അങ്ങിനെയിരിക്കെ ഇന്നിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു അടിപൊളി ലേഖനം കരിമീന്‍ വായിച്ചു. സംഗതി നമ്മുടെ സൂപ്പര്‍ താരം മോഹന്‍ലാലിനെകുറിച്ചാണ്. എഴുതിയത് സി.എസ്.വെങ്കിടേശന്‍.

ലേഖനം ഇങ്ങനെ പുരോഗമിക്കുന്നു.

“ സിനിമയെ പ്രയോജനകരമായ ആഭിമുഖ്യങ്ങളുടേയും ആദിരൂപങ്ങളുടേയും സ്രോതസ്സായി പ്രവര്‍ത്തിക്കാവുന്ന സാമൂഹ്യഭ്രമകല്പനകളുടെ ഒരു ഇടമായി,മിത്തുകള്‍ക്ക് സമാനമായ ഒരു ആധുനിക അരങ്ങായി പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ താരങ്ങള്‍ ആ അരങ്ങിലെ ചില പ്രത്യേകമായ സന്ധികളാണ്.അഭിലാഷങ്ങളും വിശ്വാസങ്ങളും ആത്മസ്ഥാപനവും രൂപാന്തീകരണവുമെല്ലാം കൈമാറ്റം ചെയ്യപ്പെടുന്ന സാന്ദ്രബിന്ദുക്കളാണവര്‍................................................................................................”

സംഗതി ഇങ്ങനെ പോരുന്നു. ........ എഴുത്തച്ഛാ...........ഞാനിതാ വിടപറയുന്നു. ഇത് വായിച്ചിട്ട് എനിക്കൊന്നും മനസ്സിലാകുന്നില്ല. സത്യം.................ശബ്ദതാരാവലി,കേരള പാണിനീയം, ലീലാതിലകം ആരുമില്ലേ എന്നെ സഹായിക്കാന്‍.

എനിക്ക് മലയാളം പോലും അറിയില്ല എന്ന് എനിക്ക് ഇന്ന് മനസ്സിലായി...........